രാജ്യത്ത് 73 പേർക്ക് കൊറോണ, അപകടസാധ്യത വർദ്ധിക്കുന്നു

ചിപ്പി പീലിപ്പോസ്

വ്യാഴം, 12 മാര്‍ച്ച് 2020 (13:51 IST)
രാജ്യത്ത് കൊറോണ പടർന്നു പിടിക്കുകയാണ്. 73 പേർക്കാണ് നിലവിൽ കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. രണ്ടാഴ്ചയ്ക്കുള്ളിൽ വൻ തോതിലുള്ള വർധനവാണ് കാണുന്നത്. കേരളത്തിലാണ് നിലവിൽ ഏറ്റവും അധികം കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.  
 
കൊറോണയുടെ അപകട സാധ്യത വർദ്ധിക്കുന്നുവെന്ന് വിദേശകാര്യ മന്ത്രി എസ്. ജയ്‌ശങ്കർ പാർലമെന്റിൽ പറഞ്ഞു. അപകടസാധ്യത വർദ്ധിക്കുന്നതിനാൽ ഈ സമയത്ത് യാത്ര ശുപാർശ ചെയ്യുന്നില്ലെന്നും എസ്. ജയ്‌ശങ്കർ പറഞ്ഞു.
 
ലോകാരോഗ്യ സംഘടന കൊറോണ വൈറസ് മഹാമാരിയായി പ്രഖ്യാപിച്ചതിനാൽ നയതന്ത്ര, ഔദ്യോഗിക, യുഎൻ / അന്താരാഷ്ട്ര സംഘടനകൾ, തൊഴിൽ, പ്രോജക്ട് വിസകൾ ഒഴികെയുള്ള നിലവിലുള്ള എല്ലാ വിസകളും ഏപ്രിൽ 15 വരെ നിർത്തിവയ്ക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍