കൊറോണ ഭീതി; ഇന്ത്യയിലേക്കുള്ള വിമാനസർവീസുകൾ നിർത്തലാക്കി സൌദി

ചിപ്പി പീലിപ്പോസ്

വ്യാഴം, 12 മാര്‍ച്ച് 2020 (11:47 IST)
ലോകം മുഴുവൻ കൊറോണ വൈറസ് പടർന്നു പിടിക്കുന്ന പശ്ചാത്തലത്തിൽ കടുത്ത നടപടികളിലേക്ക് നീങ്ങിയിരിക്കുകയാണ് ഓരോ രാജ്യങ്ങളും. കൊറോണ പേടിയിൽ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ നിർത്തലാക്കി സൗദി അറേബ്യ.
 
ഇന്ത്യക്ക് പുറമേ പാകിസ്ഥാന്‍ ശ്രീലങ്ക,  ഫിലിപ്പൈന്‍സ്, യൂറോപ്യന്‍ യൂണിയന്‍, സ്വിറ്റ്സര്‍ലന്റ്,  സുഡാന്‍, ഇത്യോപ്യ, എറിത്രിയ, കെനിയ,  ജിബൂട്ടി, സൊമാലി എന്നീ രാജ്യങ്ങളിലേക്കുള്ള/രാജ്യങ്ങളിൽ നിന്നുമുള്ള വിമാനസർവീസുകളാണ് സൌദി നിർത്തിവെച്ചിരിക്കുന്നത്. ഇവിടെ നിന്നുള്ള യാത്രക്കാരെ ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ  രാജ്യത്തിനകത്ത് കയറ്റുകയില്ല.
 
ഇതിനു പിന്നാലെ കേന്ദ്രസർക്കാരും കടുത്ത നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്. രോഗവ്യാപനം തടയുന്നതിനായി ഇന്ത്യയിലേക്കുള്ള എല്ലാ വിസകളും ഇന്ത്യയും റദ്ദാക്കി. ഏപ്രിൽ 15 വരെയുള്ള വിസകളാണ് വിലക്ക്.  നയതന്ത്രം, ഔദ്യോഗികം, യുഎൻ അടക്കമുള്ള രാജ്യാന്തര ഏജൻസികൾ, തൊഴിൽ, പ്രോജക്ട് വീസകൾ ഒഴികെയുള്ളവയ്ക്കാണ് നിയന്ത്രണം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍