ഹോളിവുഡ് നടൻ ടോം ഹാങ്ക്‌സിനും ഭാര്യക്കും കൊറോണയെന്ന് സ്ഥിരീകരണം, ഐസൊലേഷനിലെന്ന് താരം

അഭിറാം മനോഹർ

വ്യാഴം, 12 മാര്‍ച്ച് 2020 (09:10 IST)
ഹോളിവുഡ് താരമായ ടോം ഹാങ്ക്‌സിനും ഭാര്യ റീത്ത വിൽസണും കൊവിഡ് 19 രോഗം സ്ഥിരീകരിച്ചു. അമേരിക്കന്‍ ഗായകന്‍ എൽവിസ് പ്രിസ്ലീയുടെ ആത്മകഥ വിഷയമാക്കുന്ന വാര്‍ണര്‍ ബ്രദേഴ്സ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റ ചിത്രീകരണത്തിനായി ഓസ്ട്രേലിയയിലായിരുന്നു താരം.ഓസ്ട്രേലിയയിൽ നിന്നാണ് താരത്തിനും ഭാര്യയും നടിയുമായ റീത്ത വിൽസണും കൊറോണ പിടിപ്പെട്ടത്.കൊറോണ വൈറസ് പരിശോധന ഫലം പോസിറ്റീവ് ആണെന്നു താരം തന്നെയാണ് ട്വിറ്ററിലൂടെ പുറത്തുവിട്ടത്.
 

pic.twitter.com/pgybgIYJdG

— Tom Hanks (@tomhanks) March 12, 2020
ഇതോടെ ഇവരുടേതുൾപ്പടെ ഓസ്ട്രേലിയയിൽ കൊറോണ രോഗം ബാധിച്ചവരുടെ എണ്ണം 136 ആയി ഉയർന്നു. ഇതുവരെ മൂന്ന് മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതേസമയം ഇറ്റലിയിൽ മരണസംഘ്യ 827 ആയി ഉയർന്നു. ഇന്നലെമാത്രം മരണസംഘ്യയിൽ 31ശതമാനം വർധനയാണ് ഉണ്ടായത്. കൊവിഡ് 19 ആഗോളമഹാമാരിയായി പ്രഖ്യാപിച്ചതോടെ ഇന്ത്യയും നിലപാട് കടുപ്പിച്ചിട്ടുണ്ട്. വെള്ളിയാഴ്ച മുതൽ ഏപ്രിൽ 15 വരെയുള്ള വീസകൾ ഇന്ത്യ റദ്ദാക്കി. അതേസമയം നയതന്ത്ര, രാജ്യാന്തര സംഘടനാ പ്രതിനിധി തൊഴിൽ വിസകളിൽ ഇളവുകളുമുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍