ഇറ്റലിയിൽനിന്നെത്തിയത് എന്ന് മറച്ചുവച്ചു, ഹെൽത്ത് കൗണ്ടറുമായി ബന്ധപ്പെടാതെ ഇമിഗ്രേഷനിലെത്തി: വിവരങ്ങൾ പുറത്തുവിട്ട് സിയാൽ

ബുധന്‍, 11 മാര്‍ച്ച് 2020 (21:13 IST)
കൊച്ചി: കഴിഞ്ഞ മാസം 29ന് ഇറ്റലിയിൽനിന്നും ദോഹവഴി നെടുമ്പാശേരിയിലെത്തിയ പത്തനംതിട്ട സ്വദേശികളായ മൂന്ന് യാത്രക്കാർ ഹെൽത്ത് കൗണ്ടറുമായി ബന്ധപ്പെടാതെ എയർപോർട്ടിന് പുറത്തുകടന്നു എന്ന് സ്ഥിരീകരിച്ച് സിയാലിന്റെ റിപ്പോർട്ട്. ഇറ്റലിയിൽനിന്നുമാണ് എത്തിയത് എന്ന വിവരം ഇവർ മറച്ചുവാച്ചതായി സിയാൽ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
 
വിമാനത്തിൽനിന്നും പുറത്തിറങ്ങിയ ഇവർ ഹെൽത്ത് കൗണ്ടറുമായി ബന്ധപ്പെടാതെ നേരിട്ട് ഇമിഗ്രേഷനിൽ എത്തുകയായിരുന്നു. ഇറ്റലിയിൽനിന്നുമാണ് എത്തിയത് എന്ന് മറച്ചുവച്ച് എയർപോർട്ടിൽനിന്ന് പുറത്തുകടക്കുകയും ചെയ്തു. ഇത് സർക്കാർ അന്വേഷണം നടത്തി ബോധ്യപ്പെട്ടതാണെന്നും സിയാൽ വ്യക്തമാക്കി. ഇതേ റൂട്ടിൽ എത്തിയ മറ്റുള്ളവർ ഹെൽത്ത് കൗണ്ടറുമായി ബന്ധപ്പെട്ട ശേഷമാണ് എയർപോർട്ട് വിട്ടത് എന്ന് വ്യക്തമായിട്ടുണ്ട്.
 
ചില രജ്യാന്തര യത്രക്കാർ കേരളത്തിന് പുറത്തുള്ള വിമനത്താവളങ്ങളിൽ ഇറങ്ങി കൊച്ചി ആഭ്യന്തര ടെർമിനൽ വഴി പുറത്തുകടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതോടെയാണ് അഭ്യന്തര യാത്രകൾക്കും കേരള സർക്കാർ പരിശോധന നിർബന്ധമാക്കിയത്. മാർച്ച് മൂന്ന് മുതൽ തന്നെ രാജ്യാന്തര യാത്രക്കാർക്ക് യൂണിവേഴ്സൽ സ്ക്രീനിങ് ഏർപ്പെടുത്തിയിരുന്നു. വൈറസ് ബാധ വർധിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയിലേക്കുള്ള യാത്രകൾക്ക് കേന്ദ്ര സർക്കാർ നിയന്ത്രണം ഏർപ്പെടുത്തി.
 
കൊറോണ വൈറസ് ബാധയില്ല എന്ന മെഡിക്കൽ സെർട്ടിഫിക്കറ്റ് കൈവശമുള്ളവർക്ക് മാത്രമേ ഇന്ത്യയിലേക്ക് പ്രവേശിക്കാൻ സാധിക്കു. അതേസമയം ബുധനാഴ്ച ഇറ്റലിയിൽനിന്നും നെടുമ്പാശേരിയിലെത്തിയ 52 പേരിൽ 17 പേരെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റി. കളമശേരിരി മെഡിക്കൽ കോളേജിലേക്കാണ് ഇവരെ മാറ്റിയിരിക്കുന്നത്. 35 പേരെ വീടുകളിലേക്ക് തിരികെ അയച്ചു ഇവർ 28 ദിവസം ക്വറന്റൈനിൽ തുടരണം. ബുധനാഴ്ച പുലർച്ചെയാണ് ഇറ്റലിയിൽനിന്നും മൂന്ന് വിമാനങ്ങളിലായി 52 പേർ നെടുമ്പാശേരിയിൽ എത്തിയത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍