കൊറോണ ഭീതിയിലും തട്ടിപ്പ്, ഹോംമെയ്‌ഡ് സാനിറ്റൈസർ ഉപയോഗിച്ച കുട്ടികൾക്ക് പൊള്ളലേറ്റു, ഇന്ത്യൻ സ്റ്റോർ ഉടമക്കെതിരെ കേസ്
ന്യൂജേഴ്സി: കൊറോണ വൈറസ് പ്രതിരോധത്തിനായി വലിയ തോതിൽ ഉപയോഗിക്കപ്പെടുന്നതിനാൽ സാനിറ്റൈസറുകൾക്ക് വലിയ ക്ഷാമമാണ് അനുഭാവപ്പെടുന്നത്. ക്ഷാമം നേരിട്ടതോടെ സാനിറ്റൈസർ സ്വന്തമായി വീട്ടിൽ നിർമ്മിച്ച് കടയിൽ വിൽപ്പനയ്ക്ക് വച്ച ഇന്ത്യൻ സ്റ്റോർ ഉടമക്കെതിരെ കേസ്. ഈ സാനിറ്റൈസർ ഉപയോഗിച്ച കുട്ടികൾക്ക് പൊള്ളൽ ഏൽക്കുകയായിരുന്നു.