ഉന്നാവിൽ വീണ്ടും ക്രൂരത;12കാരിയെ ബലാത്സംഗത്തിനിരയാക്കി കഴുത്തുഞെരിച്ച് കൊന്നു
വ്യാഴം, 12 മാര്‍ച്ച് 2020 (13:12 IST)
ലക്നൗ: ഉത്തർപ്രദേശിലെ ഉന്നാവിൽ വീണ്ടും ക്രൂരത, 12 വയസുകാരിയെ ക്രൂര പീഡനത്തിന് ഇരയാക്കിയ ശേഷം കഴുത്തുഞെരിച്ച് കൊലപ്പെടുത്തി, ചൊവ്വാഴ്ചയായിരുന്നു സാംഭവം. ഹോളി ആഘോഷങ്ങൾക്കിടെ പെൺകുട്ടിയെ തട്ടുക്കൊണ്ടുപോയി പീഡനത്തിന് ഇരയാക്കി കൊലപ്പെടുത്തുകയായിരുന്നു.
ഹോളി ആഘോഷങ്ങൾക്കിടയിൽ പെൺകുട്ടിയെ കാണാതാവുകയായിരുന്നു. തുടർന്ന് പ്രദേശവാസികളും ബന്ധുക്കളും നടത്തിയ തിരച്ചിലിൽ പ്രദേശത്തെ വിജനമായ വയലിൽ അവശനിലയിൽ പെൺകുട്ടിയെ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ പെൺകുട്ടിയെ സമിപത്തെ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെത്തിച്ചു.
പിന്നീട് ജില്ലാ ആശുപത്രിയിലേക്കും കാൺപൂരിലെ ലാല ലജ്പത് റായ് ആശുപത്രിയിലേക്കും മാറ്റി എന്നാൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാത്രിയോടെ പെൺകുട്ടി മരണപ്പെടുകയാരുന്നു. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാൽ പ്രതിയെ തിരിച്ചറിയാൻ ഇതേവരെ സാധിച്ചിട്ടില്ല.