സംസ്ഥാനത്ത് ഇന്ന് 12 പേര്‍ക്കുകൂടി കോവിഡ്, പോസിറ്റീവായ എല്ലാവരും പുറത്തുനിന്ന് വന്നവര്‍

ജോര്‍ജി സാം
ചൊവ്വ, 19 മെയ് 2020 (17:45 IST)
സംസ്ഥാനത്ത് ചൊവ്വാഴ്‌ച 12 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പോസിറ്റീവായ എല്ലാവരും പുറത്തുനിന്ന് വന്നവരാണ്. കണ്ണൂർ ജില്ലയില്‍ അഞ്ചുപേര്‍ക്കും മലപ്പുറത്ത് മൂന്നുപേര്‍ക്കും പത്തനംതിട്ട, ആലപ്പുഴ, തൃശൂർ, പാലക്കാട് ജില്ലകളില്‍ ഒന്നുവീതവുമാണ് പുതിയ രോഗബാധിതരെ സ്ഥിരീകരിച്ചിട്ടുള്ളത്. ചൊവ്വാഴ്‌ച ആര്‍ക്കും രോഗമുക്‍തിയില്ല.
 
പുതിയതായി രോഗം സ്ഥിരീകരിച്ചവരില്‍ എട്ടുപേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരാണ്. നാലുപേര്‍ വിദേശരാജ്യങ്ങളില്‍ നിന്ന് എത്തിയവരും. മഹാരാഷ്‌ട്രയില്‍ നിന്നെത്തിയ ആറുപേര്‍ക്ക് കൊവിഡ് പൊസിറ്റീവായി സ്ഥിരീകരിച്ചിട്ടുണ്ട്. 
 
ഇപ്പോള്‍ മൊത്തം 142 പേരാണ് രോഗത്തിന് ചികിത്‌സയിലുള്ളത്. 72000 പേര്‍ നിരീക്ഷണത്തിലുണ്ട്. ഇതുവരെ മൊത്തം 46958 സാംപിളുകള്‍ പരിശോധിച്ചു. സംസ്ഥാനത്ത് കൊവിഡ് സമൂഹവ്യാപനം ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു. 

അനുബന്ധ വാര്‍ത്തകള്‍

Next Article