നാട്ടില്‍ പോകണമെന്ന് ആവശ്യം; കോഴിക്കോട് അതിഥി തൊഴിലാളികള്‍ പൊലീസിനുനേരെ കല്ലെറിഞ്ഞു

ജോര്‍ജി സാം
ചൊവ്വ, 19 മെയ് 2020 (17:30 IST)
നാട്ടില്‍ പോകണമെന്നാവശ്യപ്പെട്ട് കുറ്റ്യാടിയില്‍ നൂറോളം അതിഥി തൊഴിലാളികള്‍ തെരുവിലിറങ്ങി. ഇവരെ നിയന്ത്രിക്കാന്‍ വന്ന പൊലീസുകാര്‍ക്കെതിരെ കല്ലെറിയുകയും ചെയ്തു. ബീഹാറുകാരായ തൊഴിലാളികളാണ് സംഘര്‍ഷമുണ്ടാക്കിയത്.
 
നാട്ടിലേക്ക് ഈ മാസം 20നു ശേഷം ട്രെയിനുണ്ടെന്നറിയിച്ചങ്കിലും തൊഴിലാളികള്‍ പിന്‍വാങ്ങാന്‍ തയ്യാറായില്ല. ഇന്ന് ഉച്ചയ്ക്ക് 12 മണിക്കായിരുന്നു സംഭവം. പൊലീസിന്റെ നിര്‍ദേശങ്ങള്‍ അവഗണിച്ച് കല്ലേറ് തുടങ്ങിയതോടെ പൊലീസ് ലാത്തിവീശി. നാലുപേരെ കസ്റ്റഡിയിലെടുത്തു.

അനുബന്ധ വാര്‍ത്തകള്‍

Next Article