ചൈനയില്‍ ഭൂചലനം: നാലുപേര്‍ മരിച്ചു, 23 പേര്‍ക്ക് പരുക്ക്

ജോര്‍ജി സാം

ചൊവ്വ, 19 മെയ് 2020 (13:43 IST)
ചൈനയിലെ യുനാന്‍ പ്രവിശ്യയിലുണ്ടായ ശക്തമായ ഭൂചലനത്തില്‍ നാലുപേര്‍ മരിച്ചു. സംഭവത്തില്‍ 23പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഭൂകമ്പം റിക്ടര്‍ സ്‌കെയിലില്‍ 5.0 തീവ്രത രേഖപ്പെടുത്തി.
 
പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ പ്രാദേശിക ഡിവിഷനില്‍ നിന്നുള്ള അഗ്നിശമന സേനാംഗങ്ങളും സൈനികരും ഉള്‍പ്പെടെ 600 ഓളം രക്ഷാപ്രവര്‍ത്തകര്‍ ദുരന്തമേഖലയില്‍ എത്തിയിട്ടുണ്ടെന്ന് യുനാന്‍ സര്‍ക്കാര്‍ അറിയിച്ചു. ഭൂചലനത്തില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. പലസ്ഥലങ്ങളിലും മണ്ണിടിച്ചില്‍ ഉണ്ടായി. രാത്രിയില്‍ ഉറങ്ങുകയായിരുന്ന ആളുകള്‍ പരിഭ്രാന്തരായി വീടുവിട്ട് പുറത്തേക്ക് ഓടുകയും പലരും രാത്രി വീടിനുവെളിയില്‍ കഴിച്ചുകൂട്ടുകയുമായിരുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍