588 യാത്രക്കാരുമായി ഐഎൻഎസ് ജലാശ്വ കൊച്ചി തീരത്തെത്തി

ഞായര്‍, 17 മെയ് 2020 (13:37 IST)
കൊച്ചി: മാലിയിലിന്നുമുള്ള പ്രവാസികളുമായി ഐഎന്‍എസ് ജലാശ്വ 588 യാത്രക്കാരുമായി കൊച്ചി തീരത്ത് എത്തി. രാവിലെ പതിനൊന്ന് മണിയോടെയാണ് കപ്പല്‍ കൊച്ചി തുറമുഖത്ത് നങ്കൂരമിട്ടത്. യാത്രക്കാരെ പരിശോധിച്ച്‌ വരികയാണ്. ആരോഗ്യ പരിശോധനകൾക്ക് ശേഷം രോഗലക്ഷണങ്ങൾ പ്രാകടിപിയ്ക്കുന്നതുവരെ ആശുപത്രിയിലേക്ക് മാറ്റും. ഇതിനായി ആംബുലന്‍സുകള്‍ തയ്യാറാക്കിയിട്ടുണ്ട്. 
 
തിരുവനന്തപുരം 120, കൊല്ലം 53, പത്തനംതിട്ട 26, കോട്ടയം 47, ഇടുക്കി 19, എറണാകുളം 68, തൃശൂര്‍ 50, മലപ്പുറം 9, പാലക്കാട് 38, കോഴിക്കോട് 19, കണ്ണൂര്‍ 46, വയനാട് 11, കാസര്‍കോട് 15 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്ക്. തിരിച്ചുവന്നവരുടെ കൂട്ടത്തിൽ തമിഴ്‌നാട് തെലുങ്കാന സ്വദേശികളുമുണ്ട്. വെള്ളിയാഴ്ച രാത്രിയാണ് കപ്പൽ മാലിയിൽനിന്നും യാത്ര ആരംഭിയ്ക്കേണ്ടിയിരുന്നത്. എന്നാല്‍ കടല്‍ പ്രക്ഷുഭ്തമായിരുന്നതിനാല്‍ യാത്ര ശനിയാഴ്ചത്തേയ്ക്ക് മാറ്റി വയ്ക്കുകയായിരുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍