ഡോക്ടര്‍മാര്‍ക്കും മജിസ്ട്രേറ്റുമാര്‍ക്കും മുന്നില്‍ പ്രതികളെ ഹാജരാക്കുമ്പോള്‍ പാലിക്കേണ്ട പ്രോട്ടോക്കോള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പാക്കണമെന്ന് ഹൈക്കോടതി

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 24 മെയ് 2023 (08:59 IST)
ഡോക്ടര്‍മാര്‍ക്കും മജിസ്ട്രേറ്റുമാര്‍ക്കും മുന്നില്‍ പ്രതികളെ ഹാജരാക്കുമ്പോള്‍ പാലിക്കേണ്ട പ്രോട്ടോക്കോള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ തയാറാക്കി നടപ്പാക്കണമെന്ന് ഹൈക്കോടതി നിര്‍ദേശം നല്കി. മെയ് 25ന് നടപടികളുടെ പുരോഗതി അറിയിക്കാനാണ് നിര്‍ദേശം. സര്‍ക്കാര്‍  രണ്ടാഴ്ച കൂടി സമയം തേടിയെങ്കിലും വൈകാനാവില്ലെന്ന് കോടതി അറിയിക്കുകയായിരുന്നു.
 
ഡോ. വന്ദന ദാസ് കുത്തേറ്റു മരിച്ച സംഭവത്തെത്തുടര്‍ന്ന് സ്വമേധയാ പരിഗണിക്കുന്ന ഹര്‍ജിയിലാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍, ജസ്റ്റിസ് ഡോ. കൗസര്‍ എടപ്പഗത്ത് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് നിര്‍ദേശം നല്‍കിയത്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article