കര്‍ണാടക നിയമസഭാ സ്പീക്കര്‍ തെരഞ്ഞെടുപ്പ് ഇന്ന്

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 24 മെയ് 2023 (08:38 IST)
കര്‍ണാടക നിയമസഭാ സ്പീക്കര്‍ തെരഞ്ഞെടുപ്പ് ഇന്ന്. കര്‍ണാടകത്തിലെ മുന്‍മന്ത്രിയും അഞ്ചു തവണ നിയമസഭാംഗവുമായ യുടി ഖാദര്‍ സ്പീക്കര്‍ ആകുന്നതിനായി ഇന്നലെ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചിട്ടുണ്ട്. ഇദ്ദേഹത്തെ ഏകകണ്ഠമായി തിരഞ്ഞെടുത്താല്‍ കര്‍ണാടകയില്‍ സ്പീക്കര്‍ പദവിയിലെത്തുന്ന ആദ്യ മുസ്ലിം നേതാവ് ആകും. 
 
കഴിഞ്ഞ ബിജെപി സര്‍ക്കാരിന്റെ കാലത്ത് പ്രതിപക്ഷ ഉപ നേതാവായിരുന്നു. മംഗലാപുരം മണ്ഡലത്തില്‍ നിന്നാണ് മലയാളി കൂടിയായ യുപി ഖാദര്‍ വിജയിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

Next Article