കര്‍ണാടക തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയ കോണ്‍ഗ്രസിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി

സിആര്‍ രവിചന്ദ്രന്‍

ശനി, 13 മെയ് 2023 (19:47 IST)
കര്‍ണാടക തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയ കോണ്‍ഗ്രസിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി ആശംസകള്‍ അറിയിച്ചത്. ജനാഭിലാഷങ്ങള്‍ നിറവേറ്റാന്‍ കോണ്‍ഗ്രസിന് ആശംസയെന്നും നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു.
 
കര്‍ണാടക തിരഞ്ഞെടുപ്പില്‍ പിന്തുണച്ച എല്ലാവര്‍ക്കും ഞാന്‍ നന്ദി പറയുന്നു. ബിജെപി പ്രവര്‍ത്തകരുടെ കഠിനാധ്വാനത്തെ ഞാന്‍ അഭിനന്ദിക്കുന്നു. വരും കാലങ്ങളില്‍ കൂടുതല്‍ ഊര്‍ജസ്വലതയോടെ ഞങ്ങള്‍ കര്‍ണാടകയെ സേവിക്കുമെന്നും അദ്ദേഹം ട്വീറ്റില്‍ വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍