സംസ്ഥാനത്തെ പ്രാഥമിക സഹകരണ സംഘങ്ങളും ക്രെഡിറ്റ് സൊസൈറ്റികളും ഇന്ന് അടച്ചിടും. കേന്ദ്ര സര്‍ക്കാര്‍ അസാധുവാക്കിയ നോട്ടുകള്‍ സ്വീകരിക്കുന്നതിനും മാറ്റിനല്‍കുന്നതിനും റിസര്‍വ് ബാങ്ക് അനുമതിനല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് ഈ നടപടി.
സഹകരണ മേഖലക്ക് പ്രവര്‍ത്തിക്കാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. സംസ്ഥാന വ്യാപകമായി സഹകരണ ഹര്‍ത്താലാണ് ഇന്ന് നടക്കുകയെന്നും പ്രാഥമിക സൊസൈറ്റികളുടെ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റായ വി ജോയി എം എല്‍ എ വ്യക്തമാക്കി.
തിരുവനന്തപുരം, കൊല്ലം എന്നീ ജില്ലകളിലെ സൊസൈറ്റികളുടെ പ്രതിനിധികളും ജീവനക്കാരും മാനേജ്മെന്‍റ് പ്രതിനിധികളും ഇന്ന് തിരുവനന്തപുരത്തെ റിസര്‍വ് ബാങ്ക് ഓഫിസിന് മുന്നില്‍ സമരം നടത്തും. മറ്റ് ജില്ലകളില്‍ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് മുന്നിലാകും സമരമെന്നും അസോസിയേഷന്‍ അറിയിച്ചു.