ദിലീപിന് ഉപാധികളോടെ ‌ജാമ്യം, വ്യവസ്ഥകൾ ലംഘിച്ചാൽ പ്രോസിക്യൂഷന് അറസ്റ്റിനായി സമീപിക്കാം: ഹൈക്കോടതി

Webdunia
തിങ്കള്‍, 7 ഫെബ്രുവരി 2022 (13:30 IST)
നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസിലെ അന്വേഷണ സംഘത്തെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപിന് ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. 
 
പാസ്‌പോര്‍ട്ട് ഹാജരാക്കണം, ഒരു ലക്ഷം രൂപയുടെ രണ്ട് ആള്‍ജാമ്യം നില്‍ക്കണം, അന്വേഷണവുമായി സഹകരിക്കണം,ഒരു തരത്തിലും അന്വേഷണത്തിൽ ഇടപെടരുത്. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുത്. തുടങ്ങിയ ഉപാധികളാണ് പ്രതികൾക്ക് മുൻകൂർ ജാമ്യം അനുവദിച്ചുകൊണ്ട് നൽകിയത്.
 
ജാമ്യ വ്യവസ്ഥകള്‍ ലംഘിക്കുകയാണെങ്കില്‍ പ്രോസിക്യൂഷന് അറസ്റ്റിനായി കോടതിയെ സമീപിക്കാമെന്നും ജസ്റ്റിസ് പി.ഗോപിനാഥ് ഉത്തരവിൽ വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

Next Article