ദിലീപിനൊപ്പം നിർമ്മാതാവ് ബാദുഷ, 'വോയിസ് ഓഫ് സത്യനാഥൻ' ഒരുങ്ങുന്നു

കെ ആര്‍ അനൂപ്

തിങ്കള്‍, 7 ഫെബ്രുവരി 2022 (11:05 IST)
ദിലീപിനൊപ്പമുള്ള വോയിസ് ഓഫ് സത്യനാഥൻ സെറ്റിലെ ചിത്രങ്ങൾ പങ്കുവെച്ച് സിനിമയുടെ നിർമ്മാതാക്കളിൽ ഒരാളായ ബാദുഷ. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ നടൻ ദിലീപിന് മുൻകൂർ ജാമ്യം അനുവദിച്ചതിൻറെ പിന്നാലെയാണ് ചിത്രങ്ങളുമായി ബാദുഷ എത്തിയത്.
വോയിസ് ഓഫ് സത്യനാഥൻ എന്ന സിനിമയുടെ തിരക്കിലായിരുന്നു ദിലീപ്.ഏറേ നാളുകൾക്ക് ശേഷം ദിലീപ്-റാഫി കൂട്ടുകെട്ടിൽ, ഒരുങ്ങുന്ന സിനിമ ബാദുഷ സിനിമാസിന്റേയും ഗ്രാന്റ് പ്രൊഡക്ഷൻസിന്റേയും ബാനറിൽ എൻ.എം ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, പ്രിജിൻ ജെ.പി എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍