പണം കടം വാങ്ങിയവരോട് ദിലീപ് സംസാരിക്കണം, ബാലചന്ദ്രകുമാറിന്റെ ശബ്‌ദസന്ദേശം പുറത്ത് വിട്ട് ദിലീപ്

ഞായര്‍, 6 ഫെബ്രുവരി 2022 (11:14 IST)
സംവിധായകൻ ബാലചന്ദ്രകുമാറിനെതിരായ ശബ്‌ദസന്ദേശം പുറത്തുവിട്ട് നടൻ ദിലീപ്.താൻ പണം കടം വാങ്ങിയവരോട് ദിലീപ് സംസാരിക്കണമെന്ന് ബാലചന്ദ്രകുമാർ പറയുന്ന ശബ്ദസന്ദേശമാണ് പുറത്തുവിട്ടിരിക്കുന്നത്.  ഹൈക്കോടതിയിൽ ഹാജരാക്കിയ ശബ്ദസന്ദേശമാണി‌ത്.
 
ബാലചന്ദ്രകുമാർ തനിക്ക് അയച്ച വാട്സ് ആപ് സന്ദേശമാണ് ഇതെന്ന് ദിലീപ് പറയുന്നു. കടം വാങ്ങിയവരുമായി സംസാരിക്കണമെന്നും നാല് മാസത്തിനുള്ളിൽ സിനിമ ഉണ്ടാകുമെന്ന് പറയണമെന്നുമാണ് ഇതിൽ ബാലചന്ദ്രകുമാർ പറയുന്നത്.ബാലചന്ദ്രകുമാർ നേരത്തെ ദിലീപിന് അയച്ച ശബ്ദ രേഖയാണ് ഇതെന്നും അവകാശവാദമുണ്ട്. 2021 ഏപ്രിൽ 14 ന് അയച്ച സന്ദേശമാണ് ഇപ്പോൾ താൻ പുറത്തുവിട്ടിരിക്കുന്നതെന്നും ദിലീപ് പറയുന്നു. 
 
അതേസമയം ദിലീപും  സഹോദരൻ അനൂപും ചേര്‍ന്ന് അന്വേഷണ ഉദ്യോഗസ്ഥരെ തെളിവില്ലാതെ എങ്ങനെ കൊല്ലാമെന്ന് ഗൂഢാലോചന നടത്തുന്ന ശബ്‌ദസന്ദേശം കഴിഞ്ഞദിവസം ബാലചന്ദ്രകുമാർ പുറത്തുവിട്ടിരുന്നു.തിങ്കളാഴ്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറയാനിരിക്കെയാണ് ശബ്ദസംഭാഷണങ്ങള്‍ പുറത്തുവന്നിരിക്കുന്നത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍