ജോയിയുടെ മാതാവിന് പത്ത് ലക്ഷം രൂപ ധനസഹായം അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 17 ജൂലൈ 2024 (12:35 IST)
തിരുവനന്തപുരം തമ്പാനൂര്‍ ഭാഗത്തെ ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കുന്നതിനിടയില്‍ ഒഴുക്കില്‍പ്പെട്ട് മരണമടഞ്ഞ ക്രിസ്റ്റഫര്‍ ജോയിയുടെ മാതാവിന് മുഖ്യമന്ത്രിയുടെ  ദുരിതാശ്വാസനിധിയില്‍ നിന്ന് 10 ലക്ഷം രൂപ അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇന്ന് രാവിലെ 11 മണിക്ക് ചേരുന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. ജോയിയുടെ മാതാവിന് വീടുവച്ചുനല്‍കാന്‍ നഗരസഭ സന്നദ്ധത അറിയിച്ചിട്ടുണ്ടായിരുന്നു. സ്ഥലം ലഭ്യമായാല്‍ ജോയിയുടെ സ്വദേശമായ മാരായമുട്ടത്ത് വീടുവച്ചുനല്‍കും. സികെ ഹരീന്ദ്രന്‍ എംഎല്‍എ ജോയിയുടെ കുടുംബത്തിന് സ്ഥലം ലഭ്യമാക്കാമെന്ന് അറിയിച്ചിട്ടുണ്ട്. 
 
അതേസമയം തോട് വൃത്തിയാക്കാനുള്ള നടപടി ഊര്‍ജിതമാക്കാന്‍ മുഖ്യമന്ത്രി നാളെ യോഗം വിളിച്ചിട്ടുണ്ട്. മേയര്‍, മന്ത്രിമാര്‍, റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും.
 

അനുബന്ധ വാര്‍ത്തകള്‍

Next Article