പ്രളയത്തിൽ നിരവധി അധ്യയന ദിനങ്ങൾ നഷ്ടമായതിനെത്തുടർന്ന് ഇനി സംസ്ഥാനത്തെ കോളേജുകളില്‍ ശനിയാഴ്ചകളിലും ക്ലാസുകള്‍ നടത്തുവാന്‍ തീരുമാനം. സമയബന്ധിതമായി പാഠങ്ങൾ പൂര്‍ത്തിയാക്കാന്‍ ശനിയാഴ്ചകള് ഉള്‍പ്പെടെയുള്ള അവധി ദിവസങ്ങളില്‍ ക്ലാസ്സ് നടത്തണമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് കോളജുകള്‍ക്കും സര്‍വകലാശാലകള്‍ക്കും നിര്‍ദ്ദേശം നല്കി.
ഇത് സംബന്ധിച്ച് അതാത് സർവകലാശാലകൾക്കും കോളജുകൾക്കും തീരുമാനങ്ങൾ കൈക്കൊള്ളാമെന്നും നിർദ്ദേശത്തില്‍ പറയുന്നുണ്ട്. പ്രളയം ബാധിക്കാത്ത മേഖലകളിൽ കുറവ് ദിനങ്ങൾ മാത്രമേ ക്ലസുകൾ നഷ്ടമായിട്ടുള്ളൂ.
ചിലയിടങ്ങളിൽ കൂടുതൽ ദിവസം ക്ലാസുകൾ നഷ്ടമായിട്ടുണ്ട്. അതുകൊണ്ടുതന്നെയാണ് സർവകലാശാലകൾക്കും കോളജുകൾക്കും തീരുമാനങ്ങൾ കൈക്കൊള്ളാനുള്ള അധികാരം നല്‍കിയിരിക്കുന്നതെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രിയുടെ ഓഫീസ് അറിയിച്ചു.