ആഘോഷങ്ങളും ആരവങ്ങളുമില്ലാതെ സംസ്ഥാന സ്കൂൾ കലോത്സവം നടത്തും

ചൊവ്വ, 11 സെപ്‌റ്റംബര്‍ 2018 (09:55 IST)
പ്രളയത്തെ തുടർന്ന് സംസ്ഥാനത്ത് ഈ വർഷം ഒരു ആഘോഷപരിപാടികളും സംഘടിപ്പിക്കേണ്ട എന്ന തീരുമാനത്തിൽ നിന്നും പിന്തിരിഞ്ഞ് സർക്കാർ. സംസ്ഥാന സ്‌കൂള്‍ കലോത്സവം ഒഴിവാക്കാനുള്ള തീരുമാനം റദ്ദാക്കി. ആഘോഷങ്ങളില്ലാതെ കലോത്സവം നടത്താനാണ് ഇത്തവണ തീരുമാനമായിരിക്കുന്നത്.
 
കലോത്സവം ഏത് രീതിയില്‍ നടത്തണമെന്ന് തീരുമാനിക്കാനുള്ള മാനുവല്‍ പരിഷ്‌ക്കരണ സമിതി യോഗത്തിന് ശേഷം ഉത്തരവ് ഇന്നിറങ്ങും. കലോത്സവം റദ്ദാക്കിയതിനെതിരെ വളരെ വലിയ തോതിൽ തന്നെ പ്രതിഷേധമുയർന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം.     
 
പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ ഒരു വര്‍ഷത്തേക്ക് സര്‍ക്കാര്‍ എല്ലാവിധ ആഘോഷങ്ങളും ഒഴിവാക്കാനായിരുന്നു ആദ്യം തീരുമാനിച്ചത്. എല്ലാ വകുപ്പുകളുടെയും ആഘോഷങ്ങള്‍ ഇതിലുള്‍പ്പെടും. ഈ മേളകള്‍ക്കായി നിശ്ചയിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കണമെന്നായിരുന്നു തീരുമാനം. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍