അതിശൈത്യത്തില്‍ തണുത്തുറഞ്ഞ് നയാഗ്ര വെള്ളച്ചാട്ടം; ഈ വീഡിയോ കണ്ടോ?

Webdunia
വ്യാഴം, 29 ഡിസം‌ബര്‍ 2022 (08:29 IST)
അതിശൈത്യത്തില്‍ വലഞ്ഞ് യുഎസ്. ശൈത്യക്കൊടുങ്കാറ്റില്‍ മരിച്ചവരുടെ എണ്ണം 70 കടന്നു. അതിശൈത്യത്തില്‍ ജനജീവിതം സ്തംഭിച്ചിരിക്കുകയാണ്. 
 
പ്രസിദ്ധമായ നയാഗ്ര വെള്ളച്ചാട്ടം ഭാഗികമായി തണുത്തുറഞ്ഞു. പൂജ്യം ഡിഗ്രിക്കു താഴേക്കു താപനിലയെത്തിയതോടെ വെള്ളച്ചാട്ടത്തിന്റെ പല ഭാഗങ്ങളും മഞ്ഞുപാളികളായി മാറി. മഞ്ഞുകട്ടകള്‍ മൂടി നയാഗ്രയുടെ ഒഴുക്ക് തടസപ്പെടുത്തിയ നിലയിലാണ്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

Next Article