തിരുവനന്തപുരത്ത് ജിയോ 5ജി സേവനങ്ങള്‍ ഇന്നുമുതല്‍; ലഭ്യമാകാന്‍ ചെയ്യേണ്ടത് ഇക്കാര്യങ്ങള്‍

വ്യാഴം, 29 ഡിസം‌ബര്‍ 2022 (08:11 IST)
തിരുവനന്തപുരത്ത് ഇന്നുമുതല്‍ 5ജി സേവനങ്ങള്‍ ലഭ്യമാകും. ജിയോ ആണ് തലസ്ഥാനത്ത് 5ജി സേവനങ്ങള്‍ കൊണ്ടുവരുന്നത്. നഗരത്തിലെ തിരഞ്ഞെടുക്കപ്പെട്ട ടവറുകളുടെ കീഴിലാണ് ജിയോയുടെ ട്രൂ 5ജി സേവനങ്ങള്‍ ലഭ്യമായി തുടങ്ങിയത്. വൈകാതെ ടവറുകളുടെ എണ്ണം വര്‍ധിപ്പിക്കുമെന്ന് ജിയോ വൃത്തങ്ങള്‍ അറിയിച്ചു. 
 
5ജി ലഭിക്കാന്‍ ചെയ്യേണ്ടത് 
 
5ജി സേവനങ്ങള്‍ ലഭിക്കാന്‍ സിം കാര്‍ഡ് മാറേണ്ടതില്ല. 5ജി സേവനങ്ങള്‍ ലഭ്യമാകുന്ന ഫോണ്‍ ആയിരിക്കണമെന്ന് മാത്രം. 
 
ഒന്നുകില്‍ പോസ്റ്റ് പെയ്ഡ് പ്ലാന്‍ ആവണം. അല്ലെങ്കില്‍ 239 രൂപയോ അതിനു മുകളിലോ ഉള്ള പ്രീ പെയ്ഡ് പ്ലാന്‍ ഉണ്ടായിരിക്കണം. 
 
മൈ ജിയോ ആപ്പോ വെബ് സൈറ്റോ തുറക്കുമ്പോള്‍ ഏറ്റവും മുകളില്‍ ജിയോ വെല്‍കം ഓഫര്‍ എന്ന ബാനര്‍ കാണുന്നുണ്ടെങ്കില്‍ അതിനര്‍ത്ഥം 5ജിക്ക് യോഗ്യതയായി എന്നാണ്. അതില്‍ ' I am interested' എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കണം. 
 
ഫോണിന്റെ സെറ്റിങ്‌സില്‍ പോയി മൊബൈല്‍ നെറ്റ് വര്‍ക്ക് മെനുവില്‍ പ്രിഫേര്‍ഡ് നെറ്റ് വര്‍ക്ക് 5ജി ഓപ്ഷന്‍ തിരഞ്ഞെടുക്കാന്‍ മറക്കരുത്.  
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍