തൃശൂരില്‍ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പാതിരിയ്ക്ക് ഏഴ് വര്‍ഷം കഠിനതടവും പിഴയും

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 28 ഡിസം‌ബര്‍ 2022 (17:34 IST)
തൃശൂരില്‍ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പാതിരിയ്ക്ക് ഏഴ് വര്‍ഷം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ. ആമ്പല്ലൂര്‍ സ്വദേശി രാജു കൊക്കനെയാണ് തൃശൂര്‍ ഫാസ്റ്റ് ട്രാക് കോടതി ജഡ്ജി ബിന്ദു സുധാകരന്‍ ശിക്ഷിച്ചത്. പിഴത്തുക അതിജീവിതയ്ക്ക് നല്‍കണമെന്നും വിധിയില്‍ പറയുന്നു.
 
2014 തൃശൂരിലെ ഒല്ലൂര്‍ തൈക്കാട്ടുശേരി സെന്റ് പോള്‍സ് പള്ളി വികാരിയായിരിക്കുമ്‌ബോള്‍ സാമ്പത്തികമായി പിന്നോക്ക കുടുംബത്തില്‍നിന്നുള്ള പെണ്‍കുട്ടിയെ ആദ്യ കുര്‍ബാനക്ക് വസ്ത്രം വാഗ്ദാനം ചെയ്തായിരുന്നു രാജു കൊക്കന്‍ പീഡിപ്പിച്ചത്. 2014 ഏപ്രിലില്‍ 8, 11, 24 തീയതികളിലായിരുന്നു പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ഇയാള്‍ പീഡിപ്പിച്ചത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍