കേസുകളില്‍ വീഴ്ച വരുത്തിയതിനാലാണ് ടി പി സെന്‍കുമാറിനെ തല്‍സ്ഥാനത്തു നിന്ന് മാറ്റിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയില്‍ ആണ് മുഖ്യമന്ത്രി ഇങ്ങനെ പറഞ്ഞത്. ടി പി സെന്‍കുമാറിനെ ഡി ജി പി സ്ഥാനത്തു നിന്നും മാറ്റിയതിനെക്കുറിച്ചായിരുന്നു ഇങ്ങനെ പറഞ്ഞത്.
സെന്‍കുമാര്‍ കേസുകളില്‍ വീഴ്ച വരുത്തി. വീഴ്ചകളെ സെന്‍കുമാര്‍ ന്യായീകരിച്ചു. സെന്‍കുമാറിനെ മാറ്റിയത് രാഷ്‌ട്രീയതാല്പര്യമല്ലെന്നും നാടിനു വേണ്ടിയുള്ള തീരുമാനമായിരുന്നെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയില്‍ പറഞ്ഞു.