സംസ്ഥാനത്ത് 29 പേർക്ക് കൂടി കൊവിഡ് 19, ഇന്ന് നെഗറ്റീവ് കേസുകളില്ല

Webdunia
തിങ്കള്‍, 18 മെയ് 2020 (17:16 IST)
സംസ്ഥാനത്ത് ഇന്ന് 29 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ എല്ലാവരും തന്നെ കേരളത്തിന് വെളിയിൽ നിന്നും വന്നവരാണ്. ഇതിൽ 21 പേർ വിദേശത്ത് നിന്ന് വന്നവരും ഏഴ് പേർ അന്യ സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവരുമാണ്.കണ്ണൂരില്‍ സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധിച്ച ഒരാള്‍ ആരോഗ്യപ്രവര്‍ത്തകയാണ്.
 
കൊല്ലത്ത് ആറ് പേർക്കും തൃശ്ശൂരിൽ നാല് പേര്‍ക്ക് കൊവിഡ് പോസിറ്റീവ് ആണ്.  തിരുവനന്തപുരം, കണ്ണൂ‍ർ എന്നിവിടങ്ങളിൽ മൂന്ന് കേസുകൾ വീതവും പത്തനംതിട്ട, ആലപ്പുഴ,കോട്ടയം, കോഴിക്കോട്, കാസ‍ർകോട് എന്നീ ജില്ലകളിൽ രണ്ട് കേസ് വീതവും എറണാകുളം, പാലക്കാട്, മലപ്പുറം എന്നിവിടങ്ങളിൽ ഓരോ കേസുകളുമാണ് ഇന്ന് പോസിറ്റീവായത്.
 
സംസ്ഥാനത്ത് ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 630 ആയി. ഇതിൽ 130 ആളുകൾ ഇപ്പോൾ ചികിത്സയിലാണ്. 69730 ആളുകളാണ് സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്. ഇതിൽ 69317 വീടുകളിൽ നിരീക്ഷണത്തിലാണ്. 126 പേരെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സംസ്ഥാനത്ത് നിലവിൽ 29 കൊവിഡ് ഹോട്ട്സ്പോട്ടുകളാണുള്ളത്.കൊല്ലത്ത് ഒന്നും പാലക്കാട് അഞ്ചുമായി പുതിയ ആറ് ഹോട്ട് സ്പോട്ടുകൾ ഇന്ന് പുതുതായി ചേ‍ർത്തു. 

അനുബന്ധ വാര്‍ത്തകള്‍

Next Article