കേരളമടക്കം നാല് സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്ക് മെയ് 31 വരെ പ്രവേശനം അനുവദിക്കില്ലെന്ന് കർണാടക

Webdunia
തിങ്കള്‍, 18 മെയ് 2020 (16:34 IST)
മെയ് 31 വരെ കേരളമുൾപ്പടെയുള്ള നാല് സംസ്ഥാനങ്ങളിൽ നിന്നും വരുന്നവരെ സംസ്ഥാനത്തിനുള്ളിൽ പ്രവേശിപ്പിക്കില്ലെന്ന് കർണാടക. നിലവിൽ പാസിന് അപേക്ഷിച്ചവരെ പ്രവേശിപ്പിക്കും. ഇവർക്ക് സർക്കാർ നിരീക്ഷണം നിർബന്ധമാണ്. അതേസമയം മെയ് 31 വരെ കർണാടകത്തിലേക്ക് പ്രവേശിക്കാൻ പുതിയ പാസുകൾ അനുവദിക്കേണ്ടെന്നും സർക്കാർ തീരുമാനിച്ചു.
 
കേരളത്തെ കൂടാതെ തമിഴ്നാട്, മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്കാണ് കർണാടകയിലേക്ക് പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തിയത്.നാലാം ഘട്ട ലോക്ക് ഡൗണിൽ സംസ്ഥാനത്ത് നിയന്ത്രണങ്ങളോടെ പൊതുഗതാഗതം പുനരാരംഭിക്കാനും ക‍ർണാടക സ‍ർക്കാർ തീരുമാനിച്ചിട്ടുണ്ട്.അവശ്യ സര്‍വീസുകള്‍ മാത്രം അനുവദിച്ച് ഞായറാഴ്ചകളില്‍ പൂര്‍ണ്ണമായും ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുമെന്നും കർണാടക മുഖ്യമന്ത്രി യദ്യൂരപ്പ അറിയിച്ചു.റെഡ് സോണുകളിൽ കർശന നിയന്ത്രണവും മറ്റുള്ള ഇടങ്ങളിൽ അന്തർജില്ലാ ട്രെയിൻ,ബസ് സർവീസുകൾക്ക് അടക്കം അനുമതി നൽകാനാണ് ക‍ർണാടക സ‍ർക്കാരിന്റെ തീരുമാനം. പാർക്കുകളും തുറന്ന് പ്രവർത്തിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article