'മറുപടി എണ്ണിയെണ്ണി...'മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം ഇന്ന് ആറ് മണിക്ക്

Webdunia
ശനി, 28 ഓഗസ്റ്റ് 2021 (15:27 IST)
കോവിഡ് അവലോകനയോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് മാധ്യമങ്ങളെ കാണും. വൈകുന്നേരം ആറ് മണിക്കാണ് വാര്‍ത്താസമ്മേളനം. കഴിഞ്ഞ കുറേ ദിവസങ്ങളായി മുഖ്യമന്ത്രി വാര്‍ത്താസമ്മേളനം നടത്തിയിട്ടില്ല. കോവിഡ് വ്യാപനം കുതിച്ചുയരുമ്പോഴും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനം നടത്താത്തത് എന്തുകൊണ്ടാണെന്ന് പ്രതിപക്ഷം ചോദിച്ചിരുന്നു. മുഖ്യമന്ത്രി കഴിഞ്ഞ കുറച്ച് കാലമായി വാര്‍ത്താസമ്മേളനം നടത്താതിരിക്കുന്നത് വീഴ്ചകള്‍ മറച്ചുവെക്കാനാണെന്ന ആരോപണം കോണ്‍ഗ്രസും ബിജെപിയും ഉന്നയിച്ചിരുന്നു. മുഖ്യമന്ത്രി വാര്‍ത്താസമ്മേളനം നടത്താത്തതിനെതിരെ സമൂഹമാധ്യമങ്ങളില്‍ ട്രോളുകളും സജീവമായിരുന്നു. ഇതിനിടെയാണ് മുഖ്യമന്ത്രി ഇന്ന് അവലോകന യോഗത്തിനു ശേഷം മാധ്യമങ്ങളെ കാണുന്നത്. 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article