കൊവിഡ് മരണനിരക്ക് സർക്കാർ മറച്ചുവെച്ചിട്ടില്ല: ടി‌പിആറിൽ ആശങ്ക വേണ്ടെന്നും മുഖ്യമന്ത്രി

Webdunia
വ്യാഴം, 22 ജൂലൈ 2021 (17:29 IST)
സംസ്ഥാനത്തെ കൊവിഡ് മരണ നിരക്ക് സർക്കാർ മറച്ചുവെച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മരണനിരക്ക് രേഖപ്പെടുത്തുന്നതിൽ സാങ്കേതിക പ്രശ്‌നമുണ്ടെങ്കിൽ അത് പരിഹരിക്കാവുന്നതേയുള്ളു. സർക്കാരിന് ഇക്കാര്യത്തിൽ പിടിവാശിയില്ലെന്നും മുഖ്യമന്ത്രി സഭയിൽ പറഞ്ഞു.
 
ജില്ലകളിലേയും സംസ്ഥാനത്തേയും കണക്കുകളില്‍ വ്യത്യാസമുണ്ടെങ്കില്‍ പരിശോധിക്കും. ഇന്ത്യയിൽ മൂന്നിൽ രണ്ട് പേർക്കും കൊവിഡ് വന്നു. കേരളത്തിൽ പകുതിയിൽ താഴെ ആളുകൾക്ക് മാത്രമാണ് കൊവിഡ് വന്നത്. ടി‌പിആർ നിരക്കിൽ ആശങ്കപ്പെടേണ്ടതില്ലെന്നും മുഖ്യമന്ത്രി പ്രതിപക്ഷത്തിന് മറുപടി നൽകി.

അനുബന്ധ വാര്‍ത്തകള്‍

Next Article