തിരുവനന്തപുരം നഗരസഭയിൽ സംഘർഷം; മേയറെ ബിജെപി കൗണ്‍സിലര്‍മാര്‍ കയ്യേറ്റം ചെയ്തു

Webdunia
ശനി, 18 നവം‌ബര്‍ 2017 (14:40 IST)
തിരുവനന്തപുരം നഗരസഭാ കൗണ്‍സില്‍ യോഗത്തിനിടെ സംഘര്‍ഷം. നഗരസഭാ മേയര്‍ വികെ പ്രശാന്തിനെ ബിജെപി കൗണ്‍സിലര്‍മാര്‍ കയ്യേറ്റം ചെയ്തു. പരിക്കേറ്റ മേയറെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 
 
ബിജെപി അംഗം കൊണ്ടുവന്ന പ്രമേയം തള്ളിയതിനെത്തുടർന്നായിരുന്നു സംഘർഷമുണ്ടായത്. സിപിഎം, ബിജെപി അംഗങ്ങൾ തമ്മിലുണ്ടായ ഉന്തിനും തള്ളിനുമിടയിലാണ് മേയർക്ക് പരിക്കേറ്റത്. മേയറെ നിലത്തിട്ട് വലിച്ചിഴയ്ക്കുന്നതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നു.  
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article