‘എല്ലാ രാജാക്കന്‍മാരും ബ്രിട്ടീഷുകാര്‍ക്ക് മുന്നില്‍ മുട്ടുകുത്തിയവരായിരുന്നോ’?; ശശി തരൂരിനെതിരെ ആഞ്ഞടിച്ച് സ്മൃതി ഇറാനി

Webdunia
ശനി, 18 നവം‌ബര്‍ 2017 (14:31 IST)
'പദ്മാവതി' സിനിമയുമായി ബന്ധപ്പെട്ടുള്ള കോണ്‍ഗ്രസ് എംപി ശശി തരൂരിന്റെ പ്രസ്താവനക്കെതിരെ കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ബ്രിട്ടീഷുകാര്‍ അഭിമാനം ചവിട്ടിയരയ്ക്കാന്‍ എത്തിയപ്പോള്‍ സ്വയരക്ഷയ്ക്കായി പരക്കംപാഞ്ഞ വീര രാജാക്കന്‍മാര്‍ ഇപ്പോള്‍ അഭിമാനക്ഷതമെന്ന് പറഞ്ഞ് ഒരു സിനിമാക്കാരന്റെ പുറകെയാണെന്നായിരുന്നു തരൂരിന്റെ പരാമര്‍ശം.
 
എന്നാല്‍ എല്ലാ രാജാക്കന്‍മാരും ബ്രിട്ടീഷുകാര്‍ക്ക് മുന്നില്‍ മുട്ടുകുത്തിയവരായിരുന്നോ എന്നും ദിഗ് വിജയ് സിങ്ങും അമരീന്ദര്‍ സിങ്ങും ശശി തരൂരിന്റെ പ്രസ്താവനയോട് പ്രതികരിക്കാത്തത് എന്തുകൊണ്ടാണെന്നുമായിരുന്നു സ്മൃതിയുടെ ചോദ്യം. അതേസമയം രജപുതിന്റെ സല്‍പ്പേരിനേയും ചരിത്രശുദ്ധിയേയും താന്‍ ചോദ്യം ചെയ്തുവെന്നുള്ള ചില ബിജെപി നേതാക്കളുടെ പ്രസ്താവന ഞെട്ടിപ്പിച്ചുവെന്നായിരുന്നു ശശി തരൂര്‍ പറഞ്ഞത്. 
 
ബ്രിട്ടീഷുകാര്‍ക്ക് മുന്നില്‍ വഴങ്ങിക്കൊടുക്കുകയും അവരുടെ ആഗ്രഹത്തിനൊത്ത് പ്രവര്‍ത്തിക്കുകയും ചെയ്ത ചില രാജാക്കന്‍മാരെ കുറിച്ചാണ് താന്‍ പറഞ്ഞത്. അല്ലാതെ വിഷയത്തില്‍ വര്‍ഗീയപരമായ ഒരു പ്രതികരണവും താന്‍ നടത്തിയിട്ടില്ലെന്നും തരൂര്‍ വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

Next Article