നെഹ്‌റുവിനെ സ്ത്രീലമ്പടനാക്കി ചിത്രീകരിച്ച് ബിജെപി !

വെള്ളി, 17 നവം‌ബര്‍ 2017 (15:45 IST)
ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിനെ സ്ത്രീലമ്പടനാക്കി ചിത്രീകരിച്ച് ബിജെപി. ബിജെപിയുടെ ഐടി വിഭാഗം തലവന്‍ അമിത് മാല്‍‌വി നെഹ്‌റു സ്ത്രീകളുമായി അടുപ്പം പ്രകടിപ്പിക്കുന്ന ചിത്രങ്ങള്‍ ട്വിറ്ററിലൂടെ പുറത്തു വിടുകയായിരുന്നു.
 
സഹോദരി വിജയലക്ഷ്മി പണ്ഡിറ്റിനെയും അവരുടെ മകളെയും നെഹ്‌റു വാത്സല്യത്തോടെ ആലിംഗനം ചെയ്യുന്ന ചിത്രങ്ങളാണ് അമിത് മാളവ്യ മോശമായി പ്രചരിപ്പിച്ച് പുറത്തു വിട്ടത്. ഗുജറാത്തിലെ പട്ടിദാര്‍ നേതാവ് ഹര്‍ദിക് പട്ടേലിനെ വിമര്‍ശിക്കാന്‍ വേണ്ടിയാണ്  അദ്ദേഹം ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. 
 
നെഹ്‌റു സ്ത്രീകള്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ പങ്കുവച്ച അമിത് മാളവ്യ അതിന് താഴെ ‘ഹാര്‍ദികിന് നെഹ്‌റുവിന്റെ ചില ഡിഎന്‍എ സവിശേഷതകള്‍ ലഭിച്ചിട്ടുണ്ടെന്നും’ കുറിച്ചു ഇതോടെ സംഭവം വിവാദമാകുകയായിരുന്നു. ഹര്‍ദികിന്റേതെന്ന പേരില്‍ ഒരു സ്വകാര്യ വീഡിയോ പുറത്തു വന്ന സാഹചര്യത്തിലായിരുന്നു അമിതിന്റെ പരിഹാസം.

It seems Hardik has more of Nehru’s DNA, contrary to what @shaktisinhgohil claimed.. pic.twitter.com/YHzvbLOZwU

— Amit Malviya (@malviyamit) November 15, 2017

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍