സിദ്ധിഖിന് ശേഷം നന്ദി പുരസ്ക്കാരം ലഭിച്ച മറ്റ് താരങ്ങള്‍ ഉണ്ട്. തെന്നിന്ത്യന്‍ സിനിമയില്‍ നിറഞ്ഞ് നില്‍ക്കുന്ന മലയാള താരമാണ് നിത്യ മേനോന്‍. 2010ലെ മികച്ച നടിക്കുള്ള നന്ദി പുരസ്‌കാരം നിത്യ നേടിയിരുന്നു. ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന തെന്നിന്ത്യന്‍ നായിക നയന്‍താരയും നന്തി അവാര്‍ഡ് നേടിയ മലയാളിയാണ്.
മലയാളത്തിന്റെ അഭിമാനമായ ഗാന ഗന്ധർവന്‍ യേശുദാസിനും നന്ദി പുരസ്ക്കാരം ലഭിച്ചിട്ടുണ്ട്. മലയാളത്തിന്റെ വാനമ്പാടി കെഎസ് ചിത്രയ്ക്കും നന്ദിന പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. നന്തി പുരസ്‌കാരം ലഭിക്കുന്ന ആദ്യ മലയാള നടന്‍ മോഹന്‍ലാല്‍ അല്ലെങ്കിലും മികച്ച സഹനടനുള്ള നന്തി പുരസ്‌കാരം ലഭിക്കുന്ന ആദ്യ മലയാളിയാണ് മോഹന്‍ലാല്‍.