ജ്യേഷ്ടന്റെ മരണ വിവരം അറിഞ്ഞിട്ടും ആരോടും പറയാതെ ഉള്ളിലൊതുക്കിയാണ് ഗോപിനാഥന്‍ വിവാഹത്തില്‍ പങ്കെടുത്തത്. ഇതിലെ ഒരു രംഗം മോഹന്‍ലാലിനെ കൊണ്ട് ചെയ്യിപ്പിച്ചതില്‍ കുറ്റബോധം തോന്നിയെന്നാണ് സിബി മലയിലിന്റെ വെളിപ്പെടുത്തല്‍. ജ്യേഷ്ടന്റെ മരണവിവരം ആരോടും പറയാതെ ഉള്ളിലൊതുക്കുന്ന ഗോപിനാഥന്റെ മാനസികാവസ്ഥ ചിത്രീകരിക്കാന്‍ അഗ്‌നി വലയത്തിന് നടുവില്‍ മോഹന്‍ലാലിനെ ഇരുത്തിയ ഒരു രംഗം ഉണ്ടായിരുന്നു.
തീച്ചൂട് ഏറ്റ് മോഹന്‍ലാലിന്റെ ശരീരത്തിലെ രോമങ്ങള്‍ കരിഞ്ഞ് പോയിരുന്നുനെന്നും സിബി മലയില്‍ പറയുന്നു. എന്നാല്‍ അത്രയും സംഭവിച്ചിട്ടും മോഹന്‍ലാല്‍ ഒരക്ഷരം മിണ്ടിയില്ലെന്നും അദ്ദേഹം ഓര്‍ക്കുന്നു. മോഹന്‍ലാലിന്റെ സ്ഥാനത്ത് മറ്റാരെങ്കിലും ആയിരുന്നെങ്കില്‍ ഇറങ്ങി ഓടുമായിരുന്നു. ആ രംഗം മോഹന്‍ലാലിനെക്കൊണ്ട് ചെയ്യിപ്പിച്ചതില്‍ തനിക്ക് കുറ്റബോധം തോന്നിയെന്നാണ് സിബി മലയില്‍ വെളിപ്പെടുത്തിയിരിക്കുന്നത്.