കൊച്ചി വിമാനത്താവളത്തിൽ നിർത്തിവച്ച ലാൻ‌ഡിംഗ് പുനരാരംഭിച്ചു

Webdunia
വ്യാഴം, 9 ഓഗസ്റ്റ് 2018 (19:06 IST)
കൊച്ചി: ഇടമലയാർ ഇടുക്കി ഡാമുകൾ തുറന്നിതിനെ തുടർന്ന് കൊച്ചി അന്തരാഷ്ട്ര വിമാനത്താവളത്തിൽ നിർത്തിവച്ച ലാൻ‌ഡിംഗ് പുനരരംഭിച്ചു. വിമാനത്താവളത്തിൽ റൺ‌വേയിലേക്ക് വെള്ളം കയറില്ല എന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് താൽകാലികമായി നിർത്തിവച്ച ലാൻ‌‌ഡിംഗ് പുനരാരംഭിച്ചത്.
 
നിലവിൽ വിമാനത്താവലത്തിന്റെ പിറകിലേക്ക് ഒഴുകിയെത്തുന്ന ജലം പമ്പചെയ്ത് നീക്കുന്നുണ്ട് അതിനാൽ. റൺ‌വേയിലേക്ക് വെള്ളം കയറില്ല എന്ന നിഗമനത്തിൽ എത്തിച്ചേർന്നത്. എന്നാൽ ഇടുക്കി അണക്കെട്ടിലെ കൂടി ജലം ഒഴുകിയെത്തുന്നതോടെ റൺ‌വേയിലേക്ക് വെള്ളം കയറുന്ന സാഹചര്യമുണ്ടായാൽ വിമാനത്താവളം അടച്ചിട്ടേക്കും. 
 
നേരത്തെ 2013ൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഇടമലയാർ ഡാം തുറന്നുവിട്ടതോടെ വിമാനത്താവളത്തിന്റെ റൺ‌വേയിൽ വെള്ളം കയറിയിരുന്നു. വിമാനത്താവളത്തിനു പിന്നീലൂടെ ഒഴുകുന്ന ചെങ്ങൽ കനാ‍ൽ നിറഞ്ഞതോടെയായിരുന്നു റൺ‌വേയിലേക്ക് വെള്ളം കയറിയത്.

അനുബന്ധ വാര്‍ത്തകള്‍

Next Article