രാവിലെ ഇറച്ചി വാങ്ങാന്‍ പോയപ്പോള്‍ ടിക്കറ്റെടുത്തു; അടിച്ചത് 12 കോടി ! ഒന്നര രൂപ കൂലിയ്ക്ക് പണിക്ക് പോയി തുടങ്ങിയതാണെന്ന് സദാനന്ദന്‍

Webdunia
ഞായര്‍, 16 ജനുവരി 2022 (20:25 IST)
ക്രിസ്മസ്-പുതുവത്സര ബംപര്‍ അടിച്ചതിന്റെ ഞെട്ടലിലാണ് കോട്ടയം അയ്മനം സ്വദേശി സദാനന്ദനും കുടുംബവും. ഇന്ന് ഉച്ചയ്ക്കാണ് ലോട്ടറിയുടെ നറുക്കെടുപ്പ് നടന്നത്. ഞായറാഴ്ചയായതിനാല്‍ വീട്ടിലേക്ക് ഇറച്ചി വാങ്ങാന്‍ ഇന്ന് രാവിലെ ഇറങ്ങിയതാണ് സദാനന്ദന്‍. ഇറച്ചി വാങ്ങി കഴിഞ്ഞ് ബാക്കിയുള്ള കാശിന് ഒരു ടിക്കറ്റെടുത്തു. 12 കോടി സമ്മാനത്തിനു അര്‍ഹമായ XG 218582 എന്ന ടിക്കറ്റ് തന്റെ കൈയിലാണെന്ന് സദാനന്ദന്‍ അറിഞ്ഞത് നറുക്കെടുപ്പ് കഴിഞ്ഞ് ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ആണ്. 50 വര്‍ഷത്തിലേറെയായി പെയ്ന്റിങ് ജോലി ചെയ്ത് ജീവിക്കുന്ന ആളാണ് സദാനന്ദന്‍. നേരത്തെ 5,000 രൂപയൊക്കെ സമ്മാനമായി ലഭിച്ചിട്ടുണ്ടെങ്കിലും ഇത്ര വലിയ തുക ലഭിക്കുന്നത് ഇതാദ്യമായാണെന്ന് സദാനന്ദന്‍ പറഞ്ഞു. ഒന്നരരൂപ കൂലിയ്ക്ക് പണിക്ക് പോയി തുടങ്ങിയതാണ്. ഒരുപാട് കടമുണ്ട്. മക്കള്‍ക്ക് വേണ്ടി എല്ലാം ചെയ്യണമെന്നാണ് ആഗ്രഹമെന്നും സദാനന്ദന്‍ കൂട്ടിച്ചേര്‍ത്തു. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article