ബംഗാളി സ്വദേശിയായ വ്യാജഡോക്ടർ പിടിയിലായി
കൊല്ലം : ബംഗാളിൽ നിന്ന് നിർമ്മാണ ജോലിക്കെത്തിയ ആൾ ഡോക്ടർ ചമഞ്ഞു ചികിത്സനടത്തിയ ആൾ പിടിയിലായി. ചാത്തന്നൂർ ഭൂതനാഥ ക്ഷേത്രം പാലത്തിനടുത്ത് സ്‌മൃതി ക്ലിനിക് നടത്തിയ കൊൽക്കത്ത സ്വദേശി കമാൽ സർദാർ (37) ആണ് പിടിയിലായത്.
ഇവിടെ എത്തി ഒരു വർഷത്തോളം ഒരു ആശുപത്രിയിൽ ജോലി ചെയ്തിരുന്നു. ഇതിന്റെ പിൻബലം വച്ച് ഇവിടെ ചികിത്സ നടത്തിയ ഇയാളെ ചാത്തന്നൂർ പോലീസ് ഇൻസ്‌പെക്ടർ ജസ്റ്റിൻ ജോൺ, ചാത്തന്നൂർ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.എൻ.ബി.വിനോദ്, ഹെൽത്ത് ഇൻസ്‌പെക്ടർ ഷാനി എന്നിവർ നടത്തിയ പരിശോധനയിലാണ് പിടികൂടിയത്.
എട്ടു വർഷം മുമ്പ് ജില്ലയിലെ ഓയൂരിലും ഇയാൾ ഇത്തരം ചികിത്സ നടത്തിയ പോലീസ് പിടിയിലായിരുന്നു. അർശസ്സ്, മൂലക്കുരു, ഫിസ്റ്റുല എന്നിവ ശസ്ത്രക്രിയ കൂടാതെ ഭേദമാകും എന്ന് പറഞ്ഞുആൻ ഇയാൾ ചികിത്സ നടത്തുന്നത്. പത്രങ്ങളിൽ പരസ്യം നൽകിയും ഇയാൾ ആളുകളെ ആകർഷിച്ചിരുന്നു.