ചെങ്ങന്നൂരിൽ പി സി ജോർജിന്റെ ജനപക്ഷം എൽ ഡി എഫിനൊപ്പം; മാണി കാലുവാരിയെന്ന് പി സി ജോർജ്ജ്

Webdunia
ചൊവ്വ, 22 മെയ് 2018 (16:28 IST)
ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ ജനപക്ഷത്തിന്റെ പിന്തുണ എൽ ഡി എഫിനൊപ്പമെന്ന് ചെയർമാൻ പി സി ജോർജ്ജ് എം എൽ എ. കേരള കോൺഗ്രസ് ചെങ്ങന്നൂരിൽ എൽ ഡി എഫിനെ പിന്തുണക്കും എന്നാണ് പ്രതീക്ഷിച്ചിരുന്നത്. കോൺഗ്രസ്സുകാർ ശത്രുക്കളാണ് എന്നായിരുന്നു നേരത്തെ  കേരള കോൺഗ്രസ്സിന്റെ നിലപാട്. മാണി കാലുവാരിയാണെന്നും പി സി ജോർജ് കുറ്റപ്പെടുത്തി.
 
കെ എം മാണി യു ഡി എഫിനെ പിന്തുണക്കും എന്ന് നിലപാട് സ്വീകരിച്ചതിന് തൊട്ടുപിന്നാലെയാണ് പി സി ജോർജ്ജ് സ്വന്തം നിലപാട് വ്യക്തമാക്കി രംഗത്ത് വന്നത്. 
 
കഴിഞ്ഞ ദിവസം യു ഡി എഫ് നേതാക്കൾ വീട്ടിലെത്തി മാണിയുമായി ചർച്ച നടത്തിയിരുന്നു. തുടർന്ന് ഇന്ന് നടന്ന സബ് കമ്മറ്റിയോഗത്തിന് ശേഷമാണ് കേരള കോൺഗ്രസ് ചെങ്ങന്നൂരിൽ യു ഡി എഫിനെ പിന്തുണക്കും എന്ന് മാണി നിലപാട് വ്യക്തമാക്കിയത്. അതേ സമയം പിന്തുണ  മാത്രമാണ് നൽകുന്നത് എന്നും മുന്നണി പ്രവേശനം അജൻഡയുടെ ഭാഗമായിട്ടില്ലെന്നും മാണി പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article