കിംഗ്‌ഫിഷർ അടക്കമുള്ള 18 കമ്പനികളെ ഡി ലിസ്‌റ്റ് ചെയ്‌തു

Webdunia
ചൊവ്വ, 22 മെയ് 2018 (15:48 IST)
വിജയ് മല്യയുടെ ഉടമസ്ഥതയിലുള്ള കിംഗ് ഫിഷർ എയർലൈൻസ് അടക്കം 18 കമ്പനികളെ ഡി ലിസ്‌‌റ്റ് ചെയ്യാൻ തീരുമാനിച്ചു. നാഷണൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ചാണ് ഡി ലിസ്‌‌റ്റ് ചെയ്യാൻ തീരുമാനിച്ചത്. ഇതോടെ നാഷണൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ നിന്ന് കിംഗ് ഫിഷർ അടക്കമുള്ള കമ്പനികൾ പൂർണമായും പുറത്താകും. 
 
മെയ് 30 മുതൽ ആണ് ഇത് നിലവിൽ വരിക. മെയ് 11 മുതൽ 200 കമ്പനികളെ ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ഡി ലിസ്റ്റ് ചെയ്തിരുന്നു. ആറ് മാസമായി ഈ കമ്പനികളുടെ ഓഹരികളിൽ ട്രേഡിങ്ങ് നിരോധിച്ചിരിക്കുകയാണ്.
 
നേരത്തെ 331 ഷെൽ കമ്പനികൾക്കെതിരെ നടപടി വേണമെന്ന് സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ [സെബി] സ്റ്റോക്ക് എക്സ്ചേഞ്ചുകൾക്ക് കത്തയച്ചിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article