പെട്രോൾ ഡീസൽ വിലവർധന; സംസ്ഥാനങ്ങൾക്ക് ലഭിക്കുന്ന അധിക വരുമാനം വേണ്ടെന്നു വെക്കണമെന്ന് തോമസ് ഐസക്

ചൊവ്വ, 22 മെയ് 2018 (14:48 IST)
രാജ്യത്തെ പെട്രോൾ വില വർധനവിനെതിരെ സസ്ഥാനങ്ങളുടെ ഐക്യം രൂപപ്പെടണം എന്ന് ധനമന്ത്രി തോമസ് ഐസക്. വിലവർധനവിലൂടെ സംസ്ഥാന സർക്കാരുകൾക്ക് ലഭിക്കുന്ന അധിക വരുമനം സംസ്ഥാനങ്ങൾ വേണ്ടെന്നു വക്കാൻ തയ്യാറാവണം എന്നാണ് തോമസ് ഐസക് ആവശ്യപ്പെടുന്നത്. ട്വിറ്ററിലൂടെയാണ് തോമസ് ഐസക് നിലപാട് വ്യക്തമാക്കിയത്. 
 
അതേ സമയം നേരത്തെ പെട്രോൾ വില വർധനവിലൂടെ സംസ്ഥാന സർക്കാരിന് ലഭിച്ചിരുന്ന അധിക നികുതി വരുമാനം വേണ്ടെന്ന് വക്കാൻ തോമസ് ഐസക്ക് തയ്യാറായിരുന്നില്ല. സംസ്ഥാനം കടുത്ത സാമ്പത്തിക മാന്ദ്യം നേരിടുകയാണ് എന്നതായിരുന്നും, ധനമന്ത്രിയുടെ നിലപാട്.  
 
വില തുടർച്ചയായി ഉയരുന്നത് കടുത്ത പ്രതിശേധം ഉയർത്തുന്ന സാഹചര്യത്തിൽ എണ്ണക്കമ്പനി മേഥാവികളുമായി പെട്രോളിയം മന്ത്രി ഇന്ന് ചർച്ച നടത്തും. വില കുറച്ചേക്കും എന്നണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍