മാലി ദ്വീപ് പേരിട്ടു ‘മേകുനു’; അവന്‍ വീശിയടിക്കുമോ?

ചൊവ്വ, 22 മെയ് 2018 (07:48 IST)
തിങ്കളാഴ്ച ലക്ഷദ്വീപിനോട് ചേര്‍ന്ന് ന്യൂനമര്‍ദം രൂപപ്പെട്ടത് ചൊവ്വാഴ്ച ചുഴലിക്കാറ്റായി രൂപാന്തരപ്പെടുമോ? അങ്ങനെയുണ്ടായാല്‍ അതിന്‍റെ പേര് ‘മേകുനു’ എന്നായിരിക്കും. മാലി ദ്വീപാണ് കാറ്റിന് ഈ പേരിട്ടിരിക്കുന്നത്. സാഗറിന് പിന്നാലെ മേകുനു എത്തുന്നത് ആശങ്കയോടെയാണ് ജനത നോക്കിക്കാണുന്നത്.
 
കാറ്റ് വലിയ പരുക്കേല്‍പ്പിക്കാതെ കടന്നുപോയാലും തകര്‍പ്പന്‍ മഴ കേരളത്തിന് ലഭിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അങ്ങനെയുണ്ടായാല്‍ കുഴപ്പമില്ല. ഒരാഴ്ച മുമ്പ് ‘സാഗര്‍’ കേരളത്തില്‍ വലിയ പ്രശ്നങ്ങളൊന്നുമുണ്ടാക്കാതെ കടന്നുപോയിരുന്നു. അത് ഇതോപ്യയിലും സൊമാലിയയിലുമാണ് വീശിയടിച്ചത്. അതിനുതൊട്ടുപിറകെയാണ് ലക്ഷദ്വീപിനോട് ചേര്‍ന്ന് അറബിക്കടലില്‍ ന്യൂനമര്‍ദം രൂപം കൊണ്ടിരിക്കുന്നത്.
 
മേകുനുവും സാഗറിന്‍റെ അതേ ദിശയില്‍ തന്നെ യാത്ര ചെയ്യാനാണ് സാധ്യത. കാറ്റിനൊപ്പം മഴയും കേരളം വിട്ടകന്നാല്‍ അത് നഷ്ടമാണ്. കേരളത്തിന് ലഭിക്കേണ്ട മഴ മറ്റ് നാടുകളില്‍ എത്താന്‍ കൂടുതല്‍ സാധ്യത കാണുന്നുണ്ട്.
 
എന്തായാലും മേകുനു വരുന്നത് ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ കേരളത്തില്‍ മഴയ്ക്ക് കാരണമാകുമെന്നുറപ്പാണ്. അതിന്‍റെ ശക്തി എത്രമാത്രം ലഭിക്കുമെന്ന് പറയാനാവില്ലെങ്കിലും. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍