പരിപാടിയുടെ അനേകം ചിത്രങ്ങൾ സോഷ്യൽ മീഡിയകളിൽ പ്രചരിച്ചെങ്കിലും വൈറലായത് ജയറാമിന്റെ സെൽഫി ആണ്. മിന്നിത്തിളങ്ങുന്ന വസ്ത്രവുമായി നില്‍ക്കുന്ന മമ്മൂട്ടി, സിദ്ദിഖ്, മനോജ് കെ ജയന്‍, മുകേഷ്,ജയറാം എന്നിവരുടെ സെൽഫി ആണ് വൈറലായത്.
ഡാന്‍സിന്റെ കാര്യത്തില്‍ ഏറെ പഴികേട്ട മമ്മൂട്ടിയുടെ ഇത്തവണത്തെ ഡാൻസ് പക്ഷേ, പ്രേക്ഷകരെ ഞെട്ടിക്കുന്നതും ആവേശം കൊള്ളിക്കുന്നതും ആയിരുന്നു. യുവതാരമായ അജു വര്‍ഗീസും ചിത്രം ഫേസ്ബുക്കിലൂടെ പ്രചരിപ്പിച്ചിരുന്നു. ഈ ചിത്രത്തിന് പിന്നിലെ കഥയെക്കുറിച്ചും അജു വ്യക്തമാക്കിയിട്ടുണ്ട്. മമ്മൂട്ടിയുടെ സഹോദരന്‍മാരായി വിവിധ ചിത്രങ്ങളില്‍ തകര്‍ത്തഭിനയിച്ചവരാണ് ഇവരൊക്കെ.
ചിത്രത്തിന് വന്ന ഒരു ട്രോൾ ഇങ്ങനെയായിരുന്നു: നരസിംഹ മന്നാഡിയാരുടെ അനിയൻ, അറക്കൽ മാധവനുണ്ണിയുടെ അനിയൻ, ബെല്ലാരിരാജയുടെ അനിയൻ, ബാലൻ മാഷിന്റെ അനിയൻ, നടുക്ക് ഇവരുടെ എല്ലാം ഒരേയൊരു വല്ല്യേട്ടൻ! - ഈ ചിത്രം സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു.
മമ്മൂട്ടിയും സിദ്ദിഖും തമ്മിൽ വല്ലാത്തൊരു അടുപ്പമുണ്ടെന്ന കാര്യം എല്ലാവർക്കും അറിയാവുന്നതാണ്. വാത്സല്യം, വല്യേട്ടന്‍ തുടങ്ങിയ സിനിമകളിൽ ഇവർ ഈ കോംപോ അവതരിപ്പിച്ചതുമാണ്. വല്ല്യേട്ടൻ എന്ന ചിത്രത്തിൽ അറക്കൽ മാധവനുണ്ണിയായി മമ്മൂട്ടി എത്തിയപ്പോൾ അനിയന്മാരിൽ ഒരാളെ അവതരിപ്പിച്ചത് സിദ്ദിഖ് ആയിരുന്നു.