നാനി നശിപ്പിച്ചത് നിരവധി പെൺകുട്ടികളെ, അനുഭവിക്കുക തന്നെ ചെയ്യും: നാനിക്കെതിരെ ലൈംഗികാരോപണവുമായി നടി

വ്യാഴം, 10 മെയ് 2018 (11:39 IST)
തെലുങ്ക് സിനിമാമേഖലയിലെ വിവാദത്തിലാക്കിയായിരുന്നു നടി ശ്രീ റെഡ്ഡിയുടെ വെളിപ്പെടുത്തലുകൾ. ഇതിലൂടെ പല പകൽ മാന്യന്മാരുടെയും യഥാർത്ഥ മുഖം ആരാധകർ അറിഞ്ഞു. ഇപ്പോഴിതാ, മുന്‍നിര താരമായ നാനിക്കെതിരെയാണ് ശ്രീ റെഡ്ഡിയുടെ കാസ്റ്റിംഗ് കൗച്ച് ആരോപണം.  
 
നാനി നിരവധി പെണ്‍കുട്ടികളുടെ ജീവിതം നശിപ്പിച്ചിട്ടുണ്ടെന്നും ആ പെണ്‍കുട്ടികള്‍ ഇപ്പോഴും കരയുകയാണെന്നും ശ്രീ റെഡ്ഢി ആരോപിച്ചു. സിനിമയിലേക്കാള്‍ നന്നായി നാനി ജീവിതത്തില്‍ അഭിനയിക്കുന്നുണ്ടെന്നും നടി പരിഹസിച്ചു. എന്നാല്‍ ആരോപണത്തില്‍ നാനി പ്രതികരിച്ചിട്ടില്ല.
 
‘നിങ്ങള്‍ ജനങ്ങളുടെ മുന്നില്‍ അതിഗംഭീരമായ നാടകമാണ് അവതരിപ്പിക്കുന്നത്. നിങ്ങളാല്‍ ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ട പെണ്‍കുട്ടികള്‍ ഇപ്പോഴും കരയുകയാണ്. ഒന്നോര്‍ത്തോളൂ, ദൈവം എപ്പോഴും നീതിയുടെ കൂടെയാണ്. നിങ്ങള്‍ ശിക്ഷിക്കപ്പെടാന്‍ സമയം എടുക്കുമായിരിക്കും. എന്നാല്‍ നിങ്ങള്‍ അനുഭവിക്കുക തന്നെ ചെയ്യും.’ ശ്രീ റെഡ്ഢി പറഞ്ഞു.
 
വലിയ താരങ്ങള്‍ വളരെ നന്നായി പെരുമാറാന്‍  അറിയുന്നവരാണ്. താങ്കളുടെ സഹപ്രവര്‍ത്തകരായ ചരണ്‍, മഹേഷ് ബാബു, ജൂനിയര്‍ എന്‍ ടി ആര്‍ എന്നിവരെ കണ്ടു പഠിക്കണമെന്ന് ശ്രീ പറഞ്ഞു. പുതുമുഖ സംവിധായകരോട് നാനിക്ക് പുച്ഛമാണെന്നും നടി കുറ്റപ്പെടുത്തി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍