വിദേശത്ത് ജോലി വാഗ്ദാനം: 11 ലക്ഷം തട്ടിയ ആള്‍ പിടിയില്‍

എ കെ ജെ അയ്യര്‍
തിങ്കള്‍, 30 നവം‌ബര്‍ 2020 (18:16 IST)
കൊല്ലം: വിദേശ രാജ്യങ്ങളില്‍ ജോലി വാഗ്ദാനം ചെയ്തു പതിനൊന്നു ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതിയെ പോലീസ് അറസ്‌റ് ചെയ്തു. കരുനാഗപ്പള്ളി വടക്കുംകള കലൂര്‍ വീട്ടില്‍ സമീര്‍ എന്ന 34 കാരനാണ് പോലീസ് പിടിയിലായത്.  രാമന്‍കുളങ്ങര, മരുത്തടി സ്വദേശികളെയാണ് കബളിപ്പിച്ചു പണം തട്ടിയെടുത്തത്.
 
രണ്ട് വര്ഷം മുമ്പാണ് റഷ്യ, അയര്‍ലന്‍ഡ് എന്നിവിടങ്ങളില്‍ ഉന്നത ജോലി വാഗ്ദാനം ചെയ്താണ് ഇയാള്‍ പണം തട്ടിപ്പ് നടത്തിയത്. ജോലി ലഭിക്കാതായപ്പോള്‍  പല അവധികളും പറഞ്ഞു പ്രതി മുങ്ങി. അവസാനം ജോലി ലഭിച്ചിലെങ്കിലും പണം തിരികെ തന്നാല്‍ മതിയെന്ന് പറഞ്ഞെങ്കിലും പ്രതി അതിനും തയ്യാറായില്ല.
 
തുടര്‍ന്നാണ് പണം നല്‍കിയവര്‍ വെസ്റ്റ് പോലീസില്‍ പരാതി നല്‍കിയത്. പരാതി അന്വേഷിച്ചപ്പോള്‍ ഇയാള്‍ ഇതിനു സമാനമായ തട്ടിപ്പ് ജില്ലയുടെ പല സ്ഥലങ്ങളിലും നടത്തിയതായി കണ്ടെത്തി. വെസ്റ്റ് പോലീസ് എസ.ഐ രമേശിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article