അഴീക്കലില്‍ ബോട്ട് മറിഞ്ഞ് ഒരാള്‍ മരിച്ചു

എ കെ ജെ അയ്യര്‍

ചൊവ്വ, 22 സെപ്‌റ്റംബര്‍ 2020 (12:06 IST)
കരുനാഗപ്പള്ളി: കൊല്ലം  തീരക്കടലില്‍ മീന്‍പിടിത്ത ബോട്ട് തിരയില്‍ പെട്ട് തകര്‍ന്നുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. കരുനാഗപ്പള്ളി അഴീക്കല്‍ കടലിലാണ് ദുരന്തമുണ്ടായത്. അഴീക്കല്‍ ശ്രായിക്കാടി സ്വദേശി സുതന്‍ എന്നയാളാണ് മരിച്ചത്.
 
കൂടെയുണ്ടായിരുന്ന ബോട്ടുടമ അശോകനെ കാണാതായി. മറ്റു മൂന്നു പേര് നീന്തിരക്ഷപ്പെട്ടു. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. അതിശക്തമായ മഴയും കാറ്റും കാരണം കടലില്‍ കൂറ്റന്‍ തിരമാലകളാണുള്ളത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍