ആണവനിലയം വേണം; കേരളത്തിന് പുറത്ത് സ്ഥാപിച്ചാല്‍ മതിയെന്ന് കേന്ദ്രത്തെ അറിയിച്ച് സംസ്ഥാനം

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 23 ഡിസം‌ബര്‍ 2024 (12:27 IST)
power plant
ആണവനിലയം കേരളത്തിന് പുറത്ത് സ്ഥാപിച്ചാല്‍ മതിയെന്ന് കേന്ദ്രസര്‍ക്കാരിനെ അറിയിച്ച് കേരളം. സര്‍ക്കാര്‍ സ്ഥലം കണ്ടെത്തി നല്‍കിയാല്‍ കേരളത്തില്‍ ആണവനിലയം സ്ഥാപിക്കാന്‍ അനുമതി നല്‍കുന്നത് പരിഗണിക്കാമെന്ന് കേന്ദ്രമന്ത്രി ഊര്‍ജ്ജമന്ത്രി മനോഹര്‍ ലാല്‍ ഖാട്ടര്‍ അറിയിച്ചിരുന്നു. കേരളതീരത്ത് തോറിയം അടങ്ങുന്ന മോണോസൈറ്റിന്റെ വലിയ നിക്ഷേപം ഉണ്ടെന്നും അതിനാല്‍ തോറിയം അധിഷ്ഠിത ആണവ നിലയം സ്ഥാപിക്കാന്‍ സാധിക്കുമെന്നായിരുന്നു അദ്ദേഹം അറിയിച്ചത്.
 
അനുയോജ്യമായ സ്ഥലം കണ്ടെത്തേണ്ടത് സംസ്ഥാനമാണെന്നും കേന്ദ്രമന്ത്രി പറഞ്ഞിരുന്നു. ഇതിനു മറുപടി നല്‍കുകയാണിപ്പോള്‍ കേരള സര്‍ക്കാര്‍ ചെയ്തത്. ആണവനിലയം കേരളത്തിന് പുറത്ത് സ്ഥാപിച്ചാല്‍ മതിയെന്നും തോറിയം നല്‍കാമെന്നും കേന്ദ്രത്തെ സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article