ഇടവേള ബാബു, സുധീഷ് എന്നിവര്‍ക്കെതിരായ പരാതിയില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായ യുവതിയില്‍ നിന്ന് പ്രത്യേക അന്വേഷണ സംഘം ഇന്ന് മൊഴിയെടുക്കും. അമ്മയില്‍ അംഗത്വം നല്‍കാം, പകരം അഡജസ്റ്റ് ചെയ്യണമെന്നുള്ള കാര്യങ്ങള്‍ ഇടവേള ബാബു തന്നോട് പറഞ്ഞു എന്നായിരുന്നു യുവതിയുടെ പരാതി. സുധീഷും ലൈംഗിക ചുവയോടെ സംസാരിച്ചു എന്നും ആരോപിച്ചു.
എആര്‍ ക്യാമ്പിില്‍ വച്ചായിരിക്കും മൊഴിയെടുപ്പ് നടക്കുക. പരാതിക്കാരിയായ യുവതി നിരവധി സനിമകളില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായി വേഷമിട്ടിട്ടുണ്ട്. അതേസമയം ആരോപണം ഇരു നടന്മാരും നിഷേധിച്ചിട്ടുണ്ട്.