ബാലചന്ദ്ര മേനോനെ കൂടാതെ ഈ സിനിമയിലെ മറ്റു സാങ്കേതിക പ്രവര്‍ത്തകരുടെയും മൊഴിയെടുക്കും. സിനിമ സെറ്റിലെ ചിലരോടു ജയസൂര്യയില്‍ നിന്ന് നേരിട്ട അതിക്രമത്തെ കുറിച്ച് അപ്പോള്‍ തന്നെ പറഞ്ഞതായി പരാതിക്കാരിയായ നടി പൊലീസിനു മൊഴി നല്‍കിയിട്ടുണ്ട്. നടി നല്‍കിയ മൊഴിയില്‍ പറഞ്ഞിരിക്കുന്നവരുടെ മൊഴികളാകും അന്വേഷണ സംഘം രേഖപ്പെടുത്തുക.
തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് ജയസൂര്യക്കെതിരെ കേസെടുത്തിരിക്കുന്നത്. കൊച്ചി സ്വദേശിയായ നടി ജയസൂര്യക്കു പുറമേ നടന്‍മാരായ മുകേഷ്, ഇടവേള ബാബു, മണിയന്‍പിള്ള രാജു എന്നിവര്‍ക്കെതിരെയും പരാതി നല്‍കിയിട്ടുണ്ട്.
സെക്രട്ടേറിയറ്റിലെ ചിത്രീകരണത്തിനിടെ ശുചിമുറിയുടെ സമീപത്തുവച്ചു കടന്നുപിടിച്ചു ലൈംഗികമായി അതിക്രമം നടത്തിയതിനു ഐപിസി 354, 354 എ, 509 എന്നീ വകുപ്പുകള്‍ ചുമത്തിയാണു ജയസൂര്യക്കെതിരെ കേസെടുത്തിരിക്കുന്നത്. അതേസമയം തൊടുപുഴയിലെ ഷൂട്ടിങ് ലൊക്കേഷനില്‍ ലൈംഗികാതിക്രമത്തിനു ഇരയായെന്ന് കാണിച്ച് മറ്റൊരു നടിയും ജയസൂര്യക്കെതിരെ പരാതി നല്‍കിയിട്ടുണ്ട്. ഈ പരാതിയിലും പൊലീസ് കേസെടുത്തു.