മലപ്പുറത്ത് ഓടിക്കൊണ്ടിരുന്ന ബസിന് തീ പിടിച്ചു, ഇറങ്ങിയോടി യാത്രക്കാർ

എസ് ഹർഷ
ബുധന്‍, 25 സെപ്‌റ്റംബര്‍ 2019 (14:40 IST)
മലപ്പുറത്ത് ഓടിക്കൊണ്ടിരുന്ന സ്വകാര്യബസിനു തീ പിടിച്ചു. മഞ്ചേരിയിൽ നിന്നും തിരൂരിലേക്ക് പോവുകയായിരുന്ന ജോണീസ് ബസിനാണ് തീ പിടിച്ചത്. തീ പിടിച്ച് നിർത്തിയ ബസിൽ നിന്നും യാത്രക്കാർ ഭയന്ന് വിറച്ച് ഇറങ്ങി ഓടുകയായിരുന്നു. ഇന്ന് രാവിലെയായിരുന്നു സംഭവം.
 
മുൻപിലെ ടയറിന്റെ ഭാഗത്താണ് തീ പടർന്നത്. തീ ആളുന്നത് ശ്രദ്ധയിൽ പെട്ട ഉടൻ തന്നെ ഡ്രൈവറും കണ്ടക്ടറും യാത്രക്കാരെ ഇറക്കി. യാത്രക്കാരും ജീവനക്കാരും ചേർന്ന് വെള്ളമൊഴിച്ച് ബസിലെ തീ അണയ്ക്കുകയായിരുന്നു. കൃത്യ സമയത്തെ ഇടപെടലിനെ തുടർന്ന് ഒഴിവായത് വൻ ദുരന്തമാണ്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article