സ്കൂൾബസിലിരുന്ന് ഉറങ്ങിപ്പോയി, കണ്ടെത്തിയത് അഞ്ച് മണിക്കൂറുകൾക്ക് ശേഷം, നാലുവയസുകാരിക്ക് ദാരുണ അന്ത്യം !

ചൊവ്വ, 24 സെപ്‌റ്റംബര്‍ 2019 (12:58 IST)
പൂട്ടിയിട്ട സ്കൂൾബസിൽ മണികൂറുകളോളം ഇരുന്ന നാലുവയസുകാരി ചികിത്സക്കിടെ മരിച്ചു. ഒമാനിലെ മസ്കത്തിലാണ് സംഭവം. ആറു ദിവസമായി കുട്ടി തിവ്ര പരിചരണ വിഭാഗത്തിൽ അതീവ ഗുരുതരാവസ്ഥയിൽ പെൺകുട്ടി ചികിത്സയിലായിരുന്നു. സ്കൂൾ ബസിലിരുന്ന് പെൺക്കുട്ടി ഉറങ്ങിപ്പോയതാണ് അപകടം ഉണ്ടാക്കിയത് 
 
ഈ മാസം 17ന് സ്കൂളിലേക്ക് പുറപ്പെട്ടതാണ് കുട്ടി. മറ്റു കുട്ടികൾ സ്കൂളിൽ ഇറങ്ങിയെങ്കിലും നാലുവയസുകാരി സ്കൂൾ ബസിൽ ഉറങ്ങിപ്പോവുകയായിരുന്നു. പെൺകുട്ടി സ്കൂൾ ബസിനുള്ളിൽ ഉറങ്ങിയത് ആരും ശ്രദ്ധിച്ചതുമില്ല. പിന്നീട് അഞ്ച് മണിക്കൂറുകൾക്ക് ശേഷം കുട്ടികളെ വീടുകളിൽ തിരികെ കൊണ്ടുവിടുന്നതിനായി ഡ്രൈവർ വാഹനത്തിൽ എത്തിയപ്പോഴാണ് കുഞ്ഞിനെ കണ്ടത്. 
 
ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാലുവയസുകാരിയുടെ ആന്തരിക അവയവങ്ങൾ അപ്പോഴേക്കും പ്രവർത്തന രഹിതമായിരുന്നു. ആദ്യം റുസ്തഖിലെ ആരോഗ്യ കേന്ദ്രത്തിലാണ് എത്തിച്ചത്. പിന്നീട് കൂടുതൽ സൗകര്യങ്ങളുള്ള ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കഴിഞ്ഞ വർഷവും മസ്കത്തിൽ സമാനമായ സംഭവത്തെ തുടർന്ന് എട്ട് വയസുകാരൻ മരിച്ചിരുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍