ഗൂഗിൾ ക്രോമിന് ഭംഗിയും വേഗവും കൂടും, പുതിയ മാറ്റങ്ങൾ വരുന്നു !

തിങ്കള്‍, 23 സെപ്‌റ്റംബര്‍ 2019 (20:35 IST)
ഗൂഗിളിന്റെ ഇന്റർനെറ്റ് ബ്രൗസറായ ഗൂഗിൾ ക്രോമിൽ പുതിയ മറ്റങ്ങൾ എത്തുകയാണ്. ഡെസ്ക്ടോപ് വേർഷനിലും മൊബൈൽ അപ്ലിക്കേഷനിലും പ്രത്യേകം മാറ്റങ്ങൾ ഗൂഗിൾ കൊണ്ടുവരുന്നുണ്ട്. ഡിസൈനിലും വേഗതയിലുമെല്ലാം മാറ്റങ്ങൾ വരുത്തുന്നതാണ് പുതിയ അപ്ഡേഷൻ.
 
ക്രോമിലെ ടാബുകൾ ഗ്രിഡ് ലേഔട്ടിലേക്ക് മാറുന്നു എന്നതാണ് മൊബൈൽ വേർഷനിലെ പ്രധാന മാറ്റം. ഉപയോക്താക്കൾക്ക് ടാബുകൾ വേഗത്തിൽ കൈകാര്യം ചെയ്യുന്നതിനും ഗ്രൂപ്പുകളായി തിരിക്കുന്നതിനുമുള്ള എളുപ്പത്തിനുവേണ്ടിയാണ് ഇത്. ഇതിന് സമാനമായ ഫീച്ചർ ഡെസ്ക്ടോപ്പ് വേർഷനിലും നൽകുന്നുണ്ട്.
 
ടൈറ്റിലുകൾക്ക് പകരം തമ്പ്‌നെയിലുകളായിരിക്കും ടാബുകൾ തിരിച്ചറിയാൻ ഡെസ്ക്‌ടോപ്പ് വേർഷനിൽ പ്രത്യക്ഷപ്പെടുക. ടൈപ്പ് ചെയ്യുമ്പോൾ തന്നെ സേർച്ച് റിസൾട്ടുകൾ പ്രത്യക്ഷപ്പെടുന്നതിന്റെ വേഗത വർധിപ്പിക്കാൻ ഇരു വേർഷനുള്ളിലും സംവിധാനം ഒരുക്കിയിട്ടുണ്ട്. ടാബുകൾക്ക് പശ്ചാത്തലം നൽകാനും. ബ്രൗസറിന് പൂർണമായും ഇഷ്ടനിറം നൽകാനും സാധിക്കും എന്നതാണ് മറ്റൊരു മാറ്റം.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍